മലയാളം English العربی  

About Us


 
About Us

ഒരു നൂറ്റാണ്ടിലേറെയായി ഖുര്‍ആനും സുന്നത്തും മാനദണ്ഡമാക്കി ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍
സജീവമായി നടന്നുകൊണ്ടിരിക്കുന്ന കേരള മണ്ണില്‍, പ്രമാണങ്ങളില്‍ പരിജ്ഞാനമുള്ള, സമകാലിക
ലോകത്തിന്റെ വെല്ലുവിളികളോട് പക്വമായി പ്രതികരിക്കുന്ന പണ്ഡിതന്മാരെയും പ്രബോധകരെയും
വാര്‍ത്തെടുക്കുകയെന്ന ഉന്നതമായ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് തികച്ചും വ്യത്യസ്ഥമായ ഉന്നത മത
പഠന കേന്ദ്രത്തിനു അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ തുടക്കം കുറിക്കുകയാണ്. മലബാറിന്റെ
ചരിത്രത്തിലും വളര്‍ച്ചയിലും നിര്‍‍ണായക സ്ഥാനം വഹിക്കുന്ന മലപ്പുറം നഗരത്തോട് ചേര്‍ന്ന്
പ്രവിശാലമായ പത്തേക്കര്‍ ഭൂമിയില്‍ 2013-2014 അദ്ധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന സ്ഥാപനം
ലോകോത്തര നിലവാരത്തിലേക്കുയരുന്ന വൈജ്ഞനിക കേന്ദ്രമായി വരും കാലത്ത് ഉയര്‍ന്നുവരും
എന്നാണ് നമ്മുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും.

മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയതകൊണ്ടും ദൃശ്യഭംഗികൊണ്ടും ഏറെ സവിശേഷമായ മുണ്ടകം പഞ്ചായത്തിലെ അരിമ്പ്ര മലയിയാണ് ജാമിഅ അല്‍ ഹിന്ദ് ക്യാമ്പസ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നത്. ഭൂമിശാസ്ത്ര പരമായ സവിശേഷതകള്‍ക്ക് ഭംഗം വരുത്താതെ പരിസ്ഥിതി സൌഹൃദ ക്യാമ്പസായിട്ടാണ് ജാമിഅ അല്‍ ഹിന്ദ് നിലവില്‍ വരിക.

ദൂരം

ഈ സ്ഥാപനത്തില്‍ മറ്റു കോഴ്സുകളും സ്ഥാപനങ്ങളും ഭാവിയില്‍ സ്ഥാപിക്കുവാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇസ്ലാമിക പ്രബോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രബോധകന്മാര്‍ക്ക് ഇസ്ലാമിക വിഷയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനു ഉപകരിക്കുന്ന റിസോഴ്സ് ട്രെയിനിംഗ് സെന്റര്‍, ഏതു പ്രായത്തിലുള്ളവര്‍ക്കും അവരുടെ സമയവും സൌകര്യവുമുസരിച്ച് മതപഠനത്തനു സഹായം നല്‍കുന്ന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റഡീസ്, സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ മുന്നേറാനുള്ള പരിശീലനം നല്‍കുന്ന മൈനോറിറ്റി കോച്ചിംഗ് സെന്റര്‍, പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്തിട്ടുള്ള ഹ്രസ്വകാല കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന ഫിനിഷിംഗ് സ്കൂള്‍, തുടങ്ങി വിവിധങ്ങളായ സ്ഥാപനങ്ങളും കോഴ്സുകളും നമ്മുടെ സ്ഥാപനത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. ചുരുങ്ങിയ കാലഘട്ടം കൊണ്ട് അതിവേഗം വളരുന്ന ഒരു സ്ഥാപനമാക്കി ഇതി മാറ്റേണ്ടത്  മ്മുടെയെല്ലാം കടമയാണ്. സലഫി പണ്ഡിതന്മാരും പ്രബോധകരും ഉദാരമതികളായ ആദര്‍ശ ബന്ധുക്കളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ അല്ലാഹു സഹായിക്കും.