അന്നഹ്ദ ആർട്സ് ഫെസ്റ്റ്

#വിദ്യാർത്ഥി പ്രതിഷേധങ്ങൾ_മാതൃകാപരം : #ഇ.ടി മുഹമ്മദ് ബഷീർ.എം.പി ആവേശം_വാനോളം 🎉 Annahda Arts Fest 🎉 2019 - 2020 🎯 Dec 19,21 🎯 #വിവാദ ബില്ലിനെതിരെ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതികരണങ്ങൾ ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് ഇ .ടി . മുഹമ്മദ് ബഷീർ എം. പി പ്രസ്താവിച്ചു . രാജ്യത്തിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് കക്ഷി രാഷ്ട്രീയങ്ങൾ വിസ്മരിച്ച് വിദ്യാർത്ഥികൾ നടത്തുന്ന ഒന്നിച്ചുള്ള പ്രതിഷേധങ്ങൾ മുതിർന്നവർക്ക് മാതൃകയാണെന്ന് ഇ.ടി. പറഞ്ഞു . ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ അന്നഹ്ദ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൾ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അദ്ധ്യക്ഷത വഹിച്ചു . ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രിൻസിപ്പൽ ശുറൈഹ് സലഫി , സ്റ്റാഫ് കൺവീനർ ഹംസ മദീനി , അഡ്വൈസർ ത്വൽഹത്ത് സ്വലാഹി എന്നിവർ ആശംസകളർപ്പിച്ചു. ആർട്സ് കൺവീനർ അജ്ഹദ് നന്ദി പറഞ്ഞു .

.